chellanam
കൊവിഡ് സമ്പർക്കവും കടൽ വേലിയേറ്റവും മൂലം ദുരിതത്തിലായ ചെല്ലാനം സ്വദേശികൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകളുമായി ചെല്ലാനത്തെക്കു തിരിച്ച വാഹനം മൂവാറ്റുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ ഫ്ളാഗ് ഓഫ് ചെയ്യുന്നു.

മൂവാറ്റുപുഴ : കൊവിഡ് വ്യാപനവും കടൽവേലിയേറ്റവും മൂലം ദുരിതത്തിലായ ചെല്ലാനം സ്വദേശികൾക്ക് അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകൾ നൽകി മൂവാറ്റുപുഴ ടൗൺ ക്ലബ്. കൊവിഡ് വ്യാപനത്തിന്റെ പിടിയിലായ ചെല്ലാനം നിവാസികൾക്ക് ഇരട്ടിദുരിതം സമ്മാനിച്ചാണ് കടൽകരയിലേക്ക് കയറിയത്. വീടുകൾ വെള്ളത്തിലായി എല്ലാം നഷ്ടപ്പെട്ടു ദുരിതത്തിലായ ചെല്ലാനം പൊഴിച്ചിറയിലെ 35 കുടുംബങ്ങൾക്കാണ് ക്ലബ് സഹായവുമായെത്തിയത്.

വൺവേ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഭക്ഷ്യധാന്യ കിറ്റുകളുമായി ചെല്ലാനത്തേക്കു തിരിച്ച വാഹനം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ ഫ്ളാഗ് ഓഫ് ചെയ്തു. ചെല്ലാനം കൊവിഡ് കണ്ടെയ്ൻമെന്റ് സോണായതിനാൽ അവിടെനിന്നുള്ള സന്നദ്ധപ്രവർത്തകർ എത്തിയാണ് സാധനങ്ങൾ ഏറ്റുവാങ്ങിയത്. ക്ലബ് പ്രസിഡന്റ് ജോൺസൺ മാമലശേരി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു നാരായണൻ, ട്രഷറർ സാബു ജോൺ, കോ ഓഡിനേറ്റർ കെ.വി. മനോജ്, തോമസ് പാറയ്ക്കൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.