പിറവം: പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് 2019-2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപാ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച പാമ്പാക്കുട പഞ്ചായത്തിലെ തൊടുവാക്കുഴി വനിതാ-ശിശു സൗഹൃദ കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്സുമിത് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അങ്കണവാടികളിലെ കുട്ടികൾക്കും ,വിവിധ ആവശ്യങ്ങൾക്ക് അങ്കണവാടികളിൽ എത്തിച്ചേരുന്ന ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും ഏറെ ഉപകാരപ്രദമാണ് വനിതാ- ശിശുസൗഹൃദകേന്ദ്രം. ചടങ്ങിൽ പാമ്പാക്കുട പഞ്ചായത്ത് പ്രസിഡൻ്റ് അമ്മിണി ജോർജ്, ബ്ലോക്ക് ഡിവിഷൻ അംഗം .കെ .ജി ഷിബു, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.ബി രാജീവ്, പഞ്ചായത്തംഗം സുമ ഗോപി എന്നിവർ സംസാരിച്ചു.