കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് 2019-2020 സാമ്പത്തിക വർഷത്തെ പദ്ധതിയിൽപ്പെടുത്തി 11 ലക്ഷം രൂപ ചെലവഴിച്ച് വേങ്ങൂർ പഞ്ചായത്തിലെ പുലിയണിപ്പാറയിലേക്ക് നിർമ്മിച്ച റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സരള കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, അംഗങ്ങളായ ജോബി മാത്യു, പ്രീത സുകു, പഞ്ചായത്ത് അംഗം പ്രിയ തോംസൻ, ജിജി കുട്ടപ്പൻ എന്നിവർ സംസാരിച്ചു.