അങ്കമാലി : നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 97 ലക്ഷം രൂപ അനുവദിച്ചതായി റോജി എം.ജോൺ എം.എൽ.എ അറിയിച്ചു. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച നിയോജകമണ്ഡലങ്ങളിൽ ഒന്നായ അങ്കമാലിയിലെ വിവിധ ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കുന്നതിന് പ്രത്യേകമായി തുക അനുവദിക്കണമെന്ന് എം.എൽ.എ സർക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ചാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചിരിക്കുന്നത്. തുറവൂർ പഞ്ചായത്തിലെ കല്ലം തേമാലി റോഡ്(22 ലക്ഷം), പാറക്കടവ് പഞ്ചായത്തിലെ എളവൂർപാറകുറുമുട്ടി ഗാന്ധി നഗർ റോഡ്(20 ലക്ഷം), കറുകുറ്റി പഞ്ചായത്തിലെ പാറക്കണ്ടം കോട്ടയ്ക്കകം റോഡ്(15 ലക്ഷം), എടക്കുന്ന്‌വത്തിക്കാൻ റോഡ്(10 ലക്ഷം), കപ്പലണ്ടിമുക്ക് വന്തയ്ക്കൽപാടംമെയിൻ റോഡ്(10 ലക്ഷം), മൂക്കന്നൂർ പഞ്ചായത്തിലെ മംഗലപുരം ടെയ്‌ലെന്റ് റോഡ്(10 ലക്ഷം), എടലക്കാട്കുട്ടാടം റോഡ്(10 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ഈ പദ്ധതിയിൽ അങ്കമാലി നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകൾക്കായി 4.5 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നതായും അതിന്റെ തുടർ നടപടികൾ സ്വീകരിച്ച് വരികയാണെന്നും റോജി എം. ജോൺ എം.എൽ.എ കൂട്ടിച്ചേർത്തു.