കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടുള്ള ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിയായ ഓപ്പറേഷൻ ബ്രേക്ക് ത്രൂവിനെതിരെ യൂത്ത് കോൺഗ്രസ് സമരം നടത്തി. ബോട്ടുജെട്ടിക്ക് സമീപമുള്ള മുല്ലശ്ശേരി കനാലിൽ ഇറങ്ങിനിന്നാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. നിയോജകമണ്ഡലം പ്രസിഡന്റ് സിജോ ജോസഫ്, സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ, ജിഷ്ണു രാജു, സോണി ജോർജ്, ഫൈസൽ ടി.കെ എന്നിവർ നേതൃത്വം നൽകി.