കോലഞ്ചേരി: പഴന്തോട്ടം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ആധുനിക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച പ്രവേശന കവാടവും ക്ലാസ് മുറികളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളും ജില്ലാപഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജു അദ്ധ്യക്ഷനായി.സിനിമ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ മുഖ്യ പ്രഭാഷണം നടത്തി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ, ഐക്കരനാട് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ മിനി സണ്ണി, പഞ്ചായത്തംഗങ്ങളായ ഷീജ അശോകൻ, എം.എൻ കൃഷ്ണകുമാർ,നാരായണൻ നമ്പൂതിരപ്പാട്, പി.ടി.എ പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ, കെ.സി. മാത്യു, വിജയൻ തെക്കേപ്പാറ, പ്രിസിപ്പൽ ജെ.വി. അനിത, ഹെഡ്മാസ്റ്റർ ഹരീന്ദ്രൻ കൊയിലോടൻ, ഫാദർ കെ.എം. എൽദോ തുടങ്ങിയവർ സംസാരിച്ചു.