കോലഞ്ചേരി: വിവിധ മേഖലകളിൽ സേവന, സന്നദ്ധ പ്രവർത്തനങ്ങളുമായി കോലഞ്ചേരി ലയൺസ് ക്ലബ് ഈ വർഷത്തെ പ്രവർത്തനങ്ങൾക്കു തുടക്കമായി. ഓൺലൈൻ വിദ്യാഭ്യാസത്തിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് വിദ്യാദർശിനി പദ്ധതിയനുസരിച്ച് സ്മാർട്ട് ടിവി, പ്രമേഹരോഗ പരിശോധനയ്ക്കായി ഗ്ലുക്കോമീറ്ററുകൾ എന്നിവ നൽകും. കൂടാതെ നൂറ് ഓട്ടോറിക്ഷകളിൽ സാനിറ്റൈസർ, പൊതുസ്ഥാപനങ്ങളിൽ സെൻസർ സാനിറ്റൈസർ നൽകുന്ന പദ്ധതികളും നടപ്പാക്കുമെന്ന് ക്ലബ് പ്രസിഡന്റ് പി.എം. പൗലോസ്, സെക്രട്ടറി പി.വി. ചാക്കോ, ട്രഷറർ എൽദോ പോൾ,ഡിസ്ട്രിക്ട് പ്രൊജക്ട് സെക്രട്ടറിമാരായ ടി.എം. ബേബി, കെ.പി. പീറ്റർ, സോൺ ചെയർമാൻ വി.പി. പോൾ എന്നിവർ അറിയിച്ചു.