പെരുമ്പാവൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കൂവപ്പടി സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കൾക്ക് ബാങ്കിന്റെ നേതൃത്വത്തിൽ കാഷ് അവാർഡ് നൽകി ആദരിക്കുന്ന ചടങ്ങ് ഓഗസ്റ്റ് 5 വൈകിട്ട് 3ന് ബാങ്ക് ഹെഡാഫീസ് ഓഡിറ്റോറിയത്തിൽ നടക്കും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. അവാർഡ് വിതരണം നടത്തും. ബാങ്ക് അംഗങ്ങളുടെ മക്കളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ മൂന്നാം തീയതിക്ക് മുൻപായി ബാങ്കിൽ അപേക്ഷ സമർപ്പിക്കണമെന്ന് ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചു. ഫോൺ: 9447181749.