കൊച്ചി: കഴിഞ്ഞ ദിവസത്തെ മഴയിൽ കൊച്ചി വെള്ളക്കെട്ടിലായത് കാലാകാലങ്ങളിൽ നഗരസഭ ഭരണം കൈയാളിയ രാഷ്‌ട്രീയക്കാരുടെ അനാസ്ഥ നിമിത്തമാണെന്ന് ബി.ജെ.പി മദ്ധ്യമേഖല സെക്രട്ടറി സി.ജി.രാജഗോപാൽ കുറ്റപ്പെടുത്തി. രാഷ്ട്രീയ താത്പര്യം മുന്നിൽകണ്ട് പ്രവർത്തിക്കുന്ന ഭരണ,പ്രതിപക്ഷങ്ങൾ അടിസ്ഥാനസൗകര്യ വികസനങ്ങൾ അവഗണിക്കുകയാണ്. കോടതി ഇടപെടലുകൾപോലും അട്ടിമറിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.