കോലഞ്ചേരി: ഫിഷറീസ് വകുപ്പിന്റെ പെരുവംമുഴി കടവിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കുന്നത്തുനാട് എം.എൽ.എ വി.പി സജീന്ദ്രൻ നിർവഹിച്ചു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജു അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, പഞ്ചായത്തംഗം സജി പൂത്തോട്ടിൽ, സബ് ഇൻസ്‌പെക്ടർ ഒഫ് ഫിഷറീസ് രശ്മി രാജൻ തുടങ്ങിയവർ സംബന്ധിച്ചു. കലാവസ്ഥയിലെ വ്യതിയാനം, ജലമലിനീകരണം, അമിത ചൂഷണം എന്നീ കാരണങ്ങളാൽ പുഴകളിൽ മത്സ്യലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തിൽ പുഴയെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യതൊഴിലാളികൾക്ക് ആശ്വാസമേകാൻ ദ്റുതഗതിയിൽ വളർച്ച നേടുന്ന മത്സ്യ കുഞ്ഞുങ്ങളെയാണ് പുഴയിൽ നിക്ഷേപിച്ചത്.