മൂവാറ്റുപുഴ: ആട്ടായം പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയം കെെവരിച്ച വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ലെെബ്രറി മുൻ പ്രസിഡന്റായിരുന്ന താജുദ്ദീൻ സ്മാരക അവാർഡ് പ്ലസ്ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ ഷിഫ ഷക്കീറിന് നൽകി. ജില്ല പഞ്ചായത്ത് മെമ്പർ എൻ .അരുൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അരനൂറ്റാണ്ട് കാലം ലൈബ്രറിയിൽ ആശാൻ കളരി നടത്തുകയും നിരവധി വർഷം ലൈബ്രേറിയനായി പ്രവർത്തിക്കുകയും ചെയ്ത
സി.കെ.ഗോപാലപിള്ളയുടെ സ്മരാണാർഥം ഏർപ്പെടുത്തിയ അവാർഡ് എസ്.എസ്.എൽ.സിക്ക് ഫുൾ എപ്ലസ് നേടിയ നന്ദന ബിജു, സലാഹുദ്ദീൻ ഇസ്മയിൽ എന്നിവർക്ക് പഞ്ചായത്ത് മെമ്പർമാരായ അബൂബക്കർ, അലോഷി എന്നിവർ കാഷ് അവാർഡ് നൽകി. ലൈബ്രറി വൈസ് പ്രസിഡന്റ് രാജു അദ്ധ്യക്ഷത വഹിച്ചു.ലൈബ്രറി സെക്രട്ടറി സമദ് മുടവന, പി.എ. അബ്ദുൾസമദ്, ജോയിന്റ് സെക്രട്ടറി കെ.പി. റെജി , ലിസോ ടീച്ചർ, കവിത, താലൂക്ക് ലൈബ്രറി കൗൺസിൽ അംഹം പി.എ. മെെതീൻ , സാബു പീറ്റർ, സിജു അഡ്വ.. എൽ.എ. അജിത്, ഏദിൽ കാസിം തുടങ്ങിയവർ സംസാരിച്ചു.