പറവൂർ: പറവൂർ നിയോജക മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും ഓൺലൈൻ പഠന സൗകര്യമില്ലാത്ത എല്ലാ വിദ്യാർത്ഥികൾക്കും പുനർജനി പദ്ധതിയിൽ ടാബുലെറ്റുകളും ടിവി യും വിതരണം ചെയ്തതായി വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. വിദ്യാലയങ്ങളിലെ പ്രധാന അദ്ധ്യാപകർ നൽകിയ ലിസ്റ്റ് അനുസരിച്ചാണ് ഇവ നൽകിയത്. 186 ടാബുലെറ്റുകളും 200ലധികം ടിവികളും വിവിധ സ്ഥാപനങ്ങളുടേയും സംഘടനകളുടെയും സാമ്പത്തിക സഹായത്തിലാണ് വിതരണം ചെയ്തത്.