ആലുവ: കർഫ്യൂ നിയമങ്ങൾ ലംഘിച്ചതിന് ആലുവ ലാർജ് ക്ലസ്റ്റർ മേഖലയിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ലോക്ക് ഡൗൺ ലംഘനങ്ങളുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ 14കേസുകൾ രജിസ്റ്റർ ചെയ്തു.4 വാഹനങ്ങൾ കണ്ടു കെട്ടി. മാസ്‌ക് ധരിക്കാത്തതിന് 587 പേർക്കെതിരെയും, സാമൂഹ്യ അകലം പാലിക്കാത്തതിന് 123പേർക്കെതിരെയും കേസെടുത്തു.