ആലുവ: കർഫ്യൂവും ലോക്ക് ഡൗണും മൂന്നാഴ്ച്ച പിന്നിട്ടതോടെ റേഷൻ കടകളിൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്കേറി. നാളിതുവരെ റേഷൻ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങിയിട്ടില്ലാത്തവരെല്ലാം ക്യൂ നിൽക്കുകയാണ്. ചൂർണ്ണിക്കര കുന്നത്തേരി മട്ടുമ്മൽ റേഷൻ കടയിൽ ഇന്നലെ തിരക്കേറിയതോടെ ബഹളവുമുണ്ടായി. ഇന്റർനെറ്റ് സംവിധാനം തകരാറിലാകുന്നതും വേഗത കുറയുന്നതുമാണ് കാരണം. റേഷൻ കടയുടമകൾ വേഗത്തിൽ സാധനങ്ങൾ നൽകാത്തതും പ്രശ്‌നമാണ്. കർഫ്യൂയായതിനാൽ രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയെ തുറക്കാവൂ. ഉപഭോക്താക്കൾക്ക് വേഗത്തിൽ സാധനങ്ങൾ നൽകാൻ നടപടിയുണ്ടാകണമെന്ന് കോൺഗ്രസ് ബ്‌ളോക്ക് ജനറൽ സെക്രട്ടറി കെ.കെ. ശിവാനന്ദൻ, ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി രാജേഷ് കുന്നത്തേരി എന്നിവർ ആവശ്യപ്പെട്ടു.
# സുരക്ഷയൊരുക്കി ബി.ജെ.പി
അതേസമയം ചെങ്ങമനാട് തുരുത്തിൽ റേഷൻ വാങ്ങാനെത്തുന്നവർക്ക് സുരക്ഷയൊരുക്കി ബി.ജെ.പി. ഉപഭോക്താൾക്ക് കാൽ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന സാനിന്ററൈസറും കൈതൊടാതെ ഭക്ഷ്യവസ്തുക്കൾ വാങ്ങാവുന്ന ഡിസ്‌പെൻസറുമാണ് ബി.ജെ.പി തുരുത്ത് വാർഡ് കമ്മിറ്റി കൈമാറിയത്. അരി, ധാന്യവസ്തുകൾ ഗോതമ്പ് പൊടി പാക്കേറ്റുകൾ തുടങ്ങിയവ വിതരണം ചെയ്യാൻ കഴിയുന്നതാണ് റെസ് ഡിസ്‌പെൻസർ. അകലം പാലിച്ചുകൊണ്ട് മണ്ണെണ്ണ കൈമാറാൻ കഴിയുന്ന കെറോസേയ്ൻ ഡിസ്‌പെൻസർ.
ബി.ജെ.പി നയോജക മണ്ഡലം വൈസ് പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട്, ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് നഷോർ ഒലങ്ങിൽ, വാർഡ് പ്രസിഡന്റ് ഉണ്ണികൃഷണൻ, സരസ്വതി മണികണ്ഠവിലാസം, കണ്ണൻ പട്ടൂർ, കണ്ണൻ മുരുകൻ എന്നിവർ നേതൃത്വം നൽകി.