മൂവാറ്റുപുഴ: ജവഹർ നവോദയ സി.ബി.എസ്.ഇ. പ്ലസ് ടു പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ നാലാം റാങ്കും കോമേഴ്‌സ് വിഭാഗത്തിൽ ഒന്നാം റാങ്കും നേടി നാടിന്റെ അഭിമാനമായിമാറിയ മൂവാറ്റുപുഴ മണിയന്തടം വിനയാകനെ വസതിയിലെത്തിയാണ് എ. ഐ. എസ് .എഫ്. മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി ഗോവിന്ദ് ശശി ഉപഹാരം നൽകി ആദരിച്ചത് . മണ്ഡലം കമ്മിറ്റി അംഗങ്ങളായ സകലൈൻ മജീദ്,ഫെബിൻ സെബാസ്റ്റ്യൻ എന്നിവരും പങ്കെടുത്തു.