deen
വൈസ്‌മെൻ ക്ലബ്ബ് പാലാരിവട്ടം റോയൽസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും മലയോര-ആദിവാസി മേഖലയിലേയ്ക്കും വിതരണത്തിനുള്ള കൊ വിഡ് പ്രതിരോധ കിറ്റുകൾ പ്രസിഡന്റ് സാജൻ ജോസഫ് ഡീൻ കുര്യാക്കോസ് എം.പിയ്ക്ക് കൈമാറുന്നു

മൂവാറ്റുപുഴ: വൈസ്‌മെൻ ക്ലബ്ബ് പാലാരിവട്ടം റോയൽസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും മലയോര-ആദിവാസി മേഖലയിലേയ്ക്കും കൊവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. വൈസ്‌മെൻസ് ക്ലബ്ബ് ഡിസ്റ്റിക് 10ന്റെ കൊവിഡ് പ്രോജക്ടിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈസ്‌മെൻ ക്ലബ്ബ് പാലാരിവട്ടം റോയൽസ് പ്രസിഡന്റ് സാജൻ ജോസഫ് പ്രതിരോധ കിറ്റുകൾ ഡീൻ കുര്യാക്കോസ് എം.പിയ്ക്ക് കൈമാറി ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി റെജി ടോം ആന്റണി, ട്രഷറർ ജോസഫ് കാപ്പൻ, വെബ് മാസ്റ്റർ ലിബിൻ സാം പോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.