പറവൂർ : നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഖാദി സ്ഥാപനങ്ങളുടെ ഷോറൂമുകളിൽ നിന്ന് 30 വരെ ഉൽപാദിപ്പിക്കുന്ന തുണിത്തരങ്ങൾക്ക് നിലവിലുള്ള ഇരുപത് ശതമാനം റിബേറ്റിനു പുറമേ സംസ്ഥാന സർക്കാർ അനുവദിച്ച പത്തുശതമാനം അധിക റിബേറ്റും ഉൾപ്പെടെ മുപ്പത് ശതമാനം റിബേറ്റ് ലഭിക്കുമെന്ന് ഗാന്ധി ഗ്രാമസേവാ കേന്ദ്രം അധികൃതർ അറിയിച്ചു. സർക്കാർ, അർദ്ധസർക്കാർ, ബാങ്ക് ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യം ലഭിക്കും. ഫോൺ 0484 2508232, 9495012199.