ആലുവ: ലോക്ക് ഡൗണും കർഫ്യൂവും മൂലം മൂന്നാഴ്ച്ചയിലേറെയായി വരുമാനമില്ലാതെ പ്രതിസന്ധിയിലായ ആലുവ ലാർജ് ക്ലസ്റ്ററിലെ കുടുംബങ്ങൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജും ഭക്ഷ്യധാന്യ കിറ്റുകളും അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ആലുവ മണ്ഡലം കമ്മിറ്റി നാളെ (ശനി) ഏകദിന ഉപവാസം സംഘടിപ്പിക്കും.
നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാറിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ ആലുവ ഒ.ജി. തങ്കപ്പൻ സ്മാരക മന്ദിരത്തിലും പഞ്ചായത്ത്, വാർഡ്, ബൂത്ത് കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും സ്വന്തം ഭവനങ്ങളിലുമാണ് ഉപവാസമിരിക്കുക. ആലുവ നിയോജക മണ്ഡലത്തിലെ ആലുവ നഗരസഭ, കീഴ്മാട് എടത്തല, ചൂർണ്ണിക്കര, ചെങ്ങമനാട് പഞ്ചായത്തുകളിൽ കർഫ്യു ബാധകമാണ്. മണ്ഡലത്തിലെ ശ്രീമൂലനഗരം, നെടുമ്പാശ്ശേരി, കാഞ്ഞൂർ പഞ്ചായത്തിലെ
നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ ഉപവാസം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉല്ഘാടനം ചെയ്യും.