കൊച്ചി : മുളന്തുരുത്തി മാർതോമൻ പള്ളിയിൽ ചടങ്ങുകൾ നടത്താൻ ഒാർത്തഡോക്സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം നൽകിയതുൾപ്പെടെയുള്ള ഉത്തരവുകൾ പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് മത്തായി വാണിയത്ത്, ഇ.ഐ. വർക്കിച്ചൻ തുടങ്ങിയവർ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾബെഞ്ച് തള്ളി. പള്ളിയുടെ നിയന്ത്രണം ഒാർത്തഡോക്‌സ് വിഭാഗത്തിന് കൈമാറാൻ വേണ്ടിാ വന്നാൽ പൊലീസ് ഇടപെടണമെന്ന് കഴിഞ്ഞ മേയിൽ സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതു പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജിക്കാർ റിവ്യൂ ഹർജി നൽകിയത്.