കൊച്ചി: ഓപ്പറേഷൻ ബ്രേക്ക് ത്രൂവിലൂടെ ജില്ലാ ഭരണകൂടം നേരിട്ട് നടപ്പാക്കിയ പ്രവർത്തനങ്ങളും കോർപ്പറേഷന്റെ മഴക്കാല ശുചീകരണങ്ങളും വെള്ളക്കെട്ട് തടയാൻ പര്യാപ്തമായില്ല എന്നതിനാൽ സംയുക്ത അവലോകനം നടത്തണമെന്ന് ടി .ജെ. വിനോദ് എം .എൽ. എ ആവശ്യപ്പെട്ടു. കോയിത്തറ,കെ എസ് ആർ ടി സി, കാരണക്കോടം, ഗാന്ധിനഗർ, സെന്റ് ബനഡിക്ട് റോഡ്, കാരക്കാമുറി എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. പി .ആൻഡ് ടി കോളനി നിവാസികൾക്കായി 2018 ൽ മുഖ്യമന്ത്രി തറക്കല്ലിട്ട ജി.സി.ഡി.എ യുടെ പാർപ്പിട പദ്ധതിയുടെ നിർമ്മാണം അടിയന്തരമായി തുടങ്ങണമെന്നും എം എൽ .എ ആവശ്യപ്പെട്ടു.