തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിലെ ആറാം വാർഡിൽ നടക്കാവ് ഭാഗത്തെ മനയ്ക്കപറമ്പ്,കാരുരുത്തി, വാത്യപ്പിള്ളി ഭാഗങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഒരു വീട്ടിൽ രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാണ് ഈ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണാക്കിയത്. ഇതുവഴിയുള്ള റോഡുകൾ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു അടച്ചു. പ്രവേശനം പൊലീസ് കർശനമായി നിയന്ത്രിക്കും. അതേസമയം ഇവരുടെ സമ്പർക്ക പട്ടികയിൽ വന്നിട്ടുള്ള പതിനൊന്നു പേരെ പ്രത്യേകം ക്വാറന്റൈനിലാക്കിയിട്ടുണ്ട്. ഇവരുടെ മറ്റു കുടുംബാംഗങ്ങളുടെ പരിശോധനാ ഫലം ഇന്നലെ നെഗറ്റീവായി.