കൊച്ചി: രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ തയ്യാറാക്കുന്ന കർക്കടക ഔഷധ കഞ്ഞിയിൽ ഉപയോഗിക്കാൻ പവിഴം ഗ്രൂപ്പ് ചുവന്ന തവിട് അരി വിപണിയിലിറക്കി. അരിയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും ദക്ഷിണേന്ത്യയിലെ പ്രമുഖ ഉത്പാദകരായ പവിഴം ഗ്രൂപ്പ് 'റോബിൻ ഫുഡ് റെഡ് ബ്രാൻ റൈസ്" എന്ന ബ്രാൻഡിലാണ് അരി വിപണിയിലെത്തിച്ചത്. പോഷക ഗുണങ്ങളുള്ള ചുവന്ന തവിട് അടങ്ങിയ അരിയാണ് പരമ്പരാഗതമായി കർക്കടക കഞ്ഞിക്ക് ഉപയോഗിക്കുന്നത്. ഫൈബർ, ആന്റി ഓക്‌സിഡന്റുകൾ, മഗ്‌നീഷ്യം, കാത്സ്യം എന്നിവ ചുവന്ന തവിട് അരിയിൽ അടങ്ങിയിട്ടുണ്ട്. 131 രൂപ വിലയുള്ള രണ്ട് കിലോഗ്രാം ബാഗ് ഇപ്പോൾ 99 രൂപയ്ക്ക് ലഭിക്കും.