വൈപ്പിൻ: ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ മരംവീണു. എടവനക്കാട് 9ാം വാർഡിൽ കൂട്ടുങ്ങൽചിറ പള്ളത്ത് കണ്ണന്റെ വീടിന്മുകളിലാണ് ചൊവ്വാഴ്ച രാത്രിലെ കാറ്റിലുംമഴയിലും മരംവീണത്. ഷീറ്റ്‌മേഞ്ഞ വീട് ഭാഗികമായി തകർന്നു. പഞ്ചായത്തിലും വില്ലേജിലും വിവരം അറിയിച്ചു.