ആലുവ: സ്വകാര്യ സ്ഥാപനങ്ങൾ നേരിട്ട് സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് സ്റ്റേറ്റ് അസോസിയേഷൻ ഒഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രി ആരോപിച്ചു.സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കണമെങ്കിൽ പ്രൈവറ്റ് സെക്യൂരിറ്റി റഗുലേഷൻ ആക്ട് 2005 പ്രകാരം ഹോം മിനിസ്ട്രിയിൽ നിന്നും ലൈസൻസ് നിർബന്ധമാണ്. അത് സെക്യൂരിറ്റി സർവീസ് നടത്തുന്ന ഏജൻസികൾക്ക് മാത്രമാണ് ഗവൺമെൻ്റ് നൽകിയിട്ടുള്ളത്.
കൂടാതെ ഇ.എസ്.ഐ, ഇ.പി.എഫ്, ക്ഷേമനിധി തുടങ്ങിയ എല്ലാ ആനുകുല്യങ്ങളും ജീവനക്കാർക്കു നൽകിയാണ് സെക്യൂരിറ്റി ഏജൻസികൾ ജീവനക്കാരെ നിയമിക്കുന്നത്. ഈ മാനദണ്ഡങ്ങൾ പാലിക്കാതെ ചില ഫ്‌ളാറ്റുകൾ സെക്യൂരിറ്റി ജീവനക്കാരെ നേരിട്ട് നിയമിക്കുകയാണെന്നും സാപ്സി സംസ്ഥാന പ്രസിഡന്റ് മുരളീധര കുറുപ്പ്, ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ, ട്രഷറർ റെജി മാത്യു തുടങ്ങിയവർ ആരോപിച്ചു.