കോലഞ്ചേരി : നിർദ്ധന കുടുംബത്തിന് കൈത്താങ്ങായി കോലഞ്ചേരി ബി. എം.എസ് മോട്ടോർ തൊഴിലാളിസംഘം. കോലഞ്ചേരി ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളിയായ പാലയ്ക്കാമോളം നീലാങ്കൽ എൽദോസിന്റെ കുട്ടിയുടെ ചികിത്സയ്ക്കുവേണ്ടി ബി.എം.എസ് പ്രവർത്തകർ തുക കണ്ടെത്തി നൽകി. മേഖലാ ജോയിന്റ് സെക്രട്ടറി വി.എ വൽസന്റെ നേതൃത്വത്തിൽ സമാഹരിച്ച തുക മേഖലാ പ്രസിഡന്റ് കെ. എ സാജു കൈമാറി. യൂണിറ്റ് പ്രസിഡന്റ് ഇ.കെ. രാജപ്പൻ, പി.കെ. ഗോപാലൻ, വിനുഷാജി എന്നിവർ പങ്കെടുത്തു.