കൊച്ചി: പല തോടുകളിലെയും വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കാതെ ബ്രേക്ക് ത്രൂ പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചതിന്റെ ഫലമായാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ കൊച്ചി വെള്ളത്തിലായതെന്ന് ആം ആദ്മി പാർട്ടി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. തണ്ണീർത്തട നിയമങ്ങൾ ലംഘിച്ച് ചിലവന്നൂർ കായലിന് നടുവിൽ സൈക്കിൾ ട്രാക്കിനുവേണ്ടി ബണ്ട് പണിതത് എളംകുളം , ചെട്ടിച്ചിറ, പൊന്നുരുന്നി തുടങ്ങിയ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടിന് കാരണമായി. ഇതുമൂലം നിരവധി വീടുകളിലും കുടിവെള്ള ടാങ്കുകളിലും അഴുക്കുവെള്ളം കയറുന്നു. കൊച്ചി കോർപ്പറേഷൻ ഭരണം എല്ലാത്തരത്തിലും പരാജയപെട്ട സാഹചര്യത്തിൽ മേയറും കൂട്ടരും രാജി വയ്ക്കണമെന്ന് ഭാരവാഹികളായ ഫോജി ജോൺ, ഷക്കീർ അലി എന്നിവർ ആവശ്യപ്പെട്ടു