അങ്കമാലി : കൊവിഡ് ബാധിച്ച് ബംഗളൂരു ഫിലോമിന ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അങ്കമാലി സ്വദേശിയായ എൻജിനിയർ മരിച്ചു. റിട്ട.എ.ഇ.ഒ അങ്കമാലി കുന്ന് അരീക്കൽ ദേവസിക്കുട്ടിയുടെ മകനും ബംഗളൂരു വിപ്രോയിലെ എൻജിനിയറുമായ ലാൽ സെബാസ്റ്റ്യൻ (50) ആണ് മരിച്ചത്. സംസ്കാരം നടത്തി. ഭാര്യ : നീതിലാൽ. മക്കൾ : ജോയൽ, ജോഷ്വ . നീലീശ്വരം എസ്.എൻ.ഡി.പി എച്ച്.എസ്.എസ് റിട്ട. അദ്ധ്യാപിക റോസമ്മയാണ് മാതാവ്.