ആലുവ: ലാർജ് ക്ലസ്റ്റർ മേഖലയിൽ വാട്‌സ് ആപ്പ് ബില്ലിംഗ് നടപ്പിലാക്കി ജല അതോറിറ്റി. ഓൺലൈൻ വഴി കുടിവെള്ള ബില്ല് അടയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. മീറ്റർ റീഡിംഗ് കാണുന്ന വിധത്തിൽ ഫോട്ടോ, തീയതി, കൺസ്യൂമർ നമ്പർ, ഫോൺ നമ്പർ, അവസാനം ലഭിച്ച ബിൽ കോപ്പി എന്നിവയാണ് വാട്‌സ് അപ്പ് നമ്പറിലേക്ക് അയക്കേണ്ടത്. ഈ മെയിൽ ചെയ്യാനും സംവിധാനമുണ്ട്. കൊവിഡ് സുരക്ഷയുടെ അടിസ്ഥാനത്തിലാണ് വീടുകൾ സന്ദർശിക്കാതെ ബിൽ തയ്യാറാക്കുന്നതെന്ന് അസി. എക്‌സി. എൻജിനീയർ അറിയിച്ചു. ഈ മെയിൽ: aeephsdaluva@gmail.com വാട്‌സ് അപ്പ്: 8547471567 ( ആലുവ), 9744113366 (ചൂർണിക്കര), 8943008101 (എടത്തല), 9995965514 (കീഴ്മാട് ), 9446913423 (കരുമാല്ലൂർ).