കൊച്ചി: പല തോടുകളും അനധികൃതമായി അടച്ചുകെട്ടിയതു മൂലമാണ് ഇടപ്പള്ളി ഭാഗം വെള്ളത്തിലായതെന്ന് പ്രകൃതിസംരക്ഷണ വേദി സംസ്ഥാന സെക്രട്ടറി ഏലൂർ ഗോപിനാഥ് പറഞ്ഞു. ചങ്ങമ്പുഴ പാർക്ക് മെട്രോ സ്റ്റേഷൻഭാഗത്തുനിന്ന് വെള്ളം ഒഴുകേണ്ടത് പുഞ്ചാലിതോട്ടിലേക്കാണ്. എന്നാൽ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് കൈയേറ്റം മൂലം ഇത് ചെറിയ കാനയായി മാറി .300 അടി പടിഞ്ഞാറോട്ട് നീങ്ങിയാൽ മൂന്ന് മീറ്റർ വീതിയുണ്ട് പക്ഷേ തോട് കെട്ടിയടച്ചിരിക്കുകയാണ്. വെള്ളത്തിന്റെ വഴി അടച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു