flood
പ്രളയത്തിൽമുങ്ങിയ നെട്ടൂർ പൂതേപ്പാടം റോഡ്

നെട്ടൂർ: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ നെട്ടൂർ പൂതേപാടം റോഡും സമീപ പ്രദേശത്തുള്ള 30 വീടുകളിലും വെള്ളം കയറി. 15 ഓളം വീടുകളിൽ ഇൻവെർട്ടർ,മോട്ടോർ,റഫ്രിജിറേറ്റർ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. വെള്ളം കയറിയ വീടുകളിൽ പ്രായമായവരും രോഗികമുണ്ട്.

ശക്തമായ മഴപെയ്താൽ വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയാണെന്ന് നാട്ടുകാർ പറഞ്ഞു.

സമീപ പ്രദേശങ്ങളിലുള്ള കാനകളുടെ ഒഴുക്ക് പൂതേപാടം വഴിയാണ കടന്നുപോകുന്നത്. വെള്ളക്കെട്ടിന് കാരണം ഈ കാനകൾ നിറയുന്നതാണ്. ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് മരട് നഗരസഭ അധികൃതരോടും, പ്രദേശം സന്ദർശിച്ച എം.എൽ.എ എം.സ്വരാജിനോടും പ്രിയദർശിനി റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ടി.എസ്.എം.നസീർ, ഐ.എൻ.എൽ.ജില്ലാ പ്രസിഡന്റ് എൻ.എ.നജീബ് എന്നിവർ ഡിവിഷൻ കൗൺസിലർ ജമില മുഹമ്മദ് എന്നിവർആവശ്യപ്പെട്ടു. പ്രദേശവാസികളായ 30 ഓളം കുടുംബങ്ങൾ എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് നിവേദനം കൊടുക്കാനും തീരുമാനിച്ചു.