-pipe-potti
ചേന്ദമംഗലത്ത് പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു.

പറവൂർ : ചേന്ദമംഗലം പാലിയം ക്ഷേത്രത്തിനു പിന്നിലുള്ള എസ്.എച്ച് റോഡിൽ ഇന്നലെ വൈകിട്ടോടെ വീണ്ടും പൈപ്പ് പൊട്ടി. പൈപ്പ് പൊട്ടിയതോടെ റോഡിൽ വെള്ളക്കെട്ടായി. ഈ പൈപ്പിന്റെ മറ്റൊരുഭാഗത്ത് ഈമാസം ആദ്യം പൊട്ടിയിരുന്നു. ആറുമാസം മുമ്പ് ടാർ ചെയ്ത റോഡിനടയിലെ പൈപ്പ് അടിക്കടിപൊട്ടുന്നത് റോഡ് തകരാനിടയാക്കുന്നു. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ പൈപ്പാണ് റോഡിനടിയിലൂടെ കടന്നുപോകുന്നത്. ഗോതുരുത്ത്, കൂട്ടുകാട്, വടക്കുംപുറം, കൊച്ചങ്ങാടി ഭാഗത്തേക്ക് ശുദ്ധജലമെത്തിക്കുന്ന പൈപ്പാണ് പൊട്ടുന്നതെങ്കിലും നന്നാക്കുന്ന സമയത്ത് പഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം മുട്ടും. പഴക്കം ചെന്ന പൈപ്പ് മാറ്റിയിടണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുകയാണ്.