lakshmanan

ആലുവ: ഇടപ്പള്ളിയിൽ ഓട്ടോറിക്ഷ മീഡിയനിൽ ഇടിച്ചുമറിഞ്ഞ് ആലുവ സ്വദേശിയായ ഡ്രൈവർക്ക് ദാരുണാന്ത്യം. തായിക്കാട്ടുകര പട്ടാടുപാടത്ത് ദേവി വിലാസത്തിൽ ലക്ഷ്മണൻ (മുരുകൻ -51) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ഇടപ്പള്ളി കിൻഡർ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. ഓട്ടോറിക്ഷ ഡ്രൈവറായ മുരുകൻ എറണാകുളത്തേക്ക് പോകുകയായിരുന്നു. മൃതദേഹം കിൻഡർ ആശുപത്രിയിൽ. ഇന്ന് കൊവിഡ് പരിശോധന ഫലത്തിന് ശേഷം പോസ്റ്റ്‌മോർട്ടം ചെയ്ത് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ഭാര്യമാർ: പരേതരായ ലീലാവതി, മുത്തുലക്ഷ്മി. മക്കൾ: നമ്പിരാജ്, വെങ്കിടേഷ്, നീലാവതി.