പറവൂർ: ശക്തമായ മഴയിൽ കിഴക്കേപ്രം – പെരുവാരം റോഡിൽ വെള്ളക്കെട്ട് രൂക്ഷം. കിഴക്കേപ്രം സ്കൂൾ പരിസരത്തു നിന്നു പെരുവാരത്തേക്ക് പോകുന്ന റോഡിലാണ് മഴവെള്ളം കെട്ടിക്കിടക്കുന്നത്. ഇതിലൂടെയുള്ള യാത്ര നാട്ടുകാർക്ക് ദുരിതമായിരിക്കുകയാണ്. അഴുക്കുവെള്ളം ചവിട്ടിനടക്കേണ്ടി വരുന്ന കാൽനടയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. വാഹനങ്ങൾ വരുമ്പോൾ അഴുക്കുവെള്ളം ആളുകളുടെ മേൽ തെറിക്കുകയും ചെയ്യും.
#വെള്ളം ഒഴുകി പോകുന്നില്ല
വെള്ളം ഒഴുകിപ്പോകാത്തതാണ് പ്രശ്നമാകുന്നത്. വരും ദിവസങ്ങളിൽ മഴ ശക്തമായാൽ ജനങ്ങൾ കൂടുതൽ ദുരിതത്തിലാകും. വെള്ളക്കെട്ട് ഒഴിവാക്കാൻ ബന്ധപ്പെട്ട അധികൃതർ ഉടൻ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.