പള്ളുരുത്തി: കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി കൊച്ചി നിയോജക മണ്ഡലംകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് എൻ.എസ്. സുമേഷ് അറിയിച്ചു. രാമേശ്വരം കൽവത്തി കനാൽ ശുചിയാക്കാത്തതിനെ തുടർന്ന് 19 കേന്ദ്രങ്ങളിൽ ബി.ജെ.പി നിൽപ്പ് സമരം സംഘടിപ്പിച്ചിരുന്നു.