ആലുവ: ആലുവ ലാർജ് ക്ലസ്റ്ററിൽ ഇന്നലെ ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പെടെ ആറ് പേർക്ക് കൊവിഡ് സ്ഥീരീകരിച്ചു. ഏലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ആലുവ സ്വദേശിയായ ആരോഗ്യ പ്രവർത്തകക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് പുറമെ എടത്തല പഞ്ചായത്തിലും ആലങ്ങാടും രണ്ട് പേർ വീതവും ചൂർണിക്കരയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ രോഗബാധിതരുണ്ടായിരുന്ന കീഴ്മാട്, ചെങ്ങമനാട്, കരുമാലൂർ, കടുങ്ങല്ലൂർ പഞ്ചായത്തുകളിലൊന്നും ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ പുതിയ രോഗികളില്ല.