പള്ളുരുത്തി: കാനകൾ സമയ ബന്ധിതമായി വൃത്തിയാക്കാൻ കൊച്ചി നഗരസഭ അലംഭാവം കാട്ടിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ കൊച്ചി മുങ്ങിയതെന്ന് എം.എൽ.എ ജോൺ ഫെർണാണ്ടസ്. ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി കൊച്ചിയിൽ വൻ പരാജയമാണെന്നും കാനകൾ നിർമ്മിക്കുന്നതല്ലാതെ ശുചീകരിക്കുന്നതിൽ കോർപ്പറേഷൻ വൻ പരാജയമാണെന്നും എം.എൽ. എ. കുറ്റപ്പെടുത്തി.