കുമ്പളം: പഞ്ചായത്ത് 17–ാം വാർഡ് കണിയാന്തുണ്ടി റോഡിൽ ജനകീയാസൂത്രണ പദ്ധതിയിൽപെടുത്തി 13 ലക്ഷം ചെലവിൽ പൂർത്തിയായ 69–ാം നമ്പർ അങ്കണവാടി എം. സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സീത ചക്രപാണി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.ആർ. രാഹുൽ, വാർഡ് മെമ്പർമാരായ സി.പി. രതീഷ്, പി.എസ്. ഹരിദാസ്, വി.എ. പൊന്നപ്പൻ, ടി.എസ്. സജിത, രേണുക ബാബു എന്നിവർ പ്രസംഗിച്ചു.