കൊച്ചി: വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കളെ ഇളയ മകനെ രക്ഷിക്കാനെന്ന പേരിൽ പൊലീസും ഗുണ്ടകളും ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം ആവശ്യപ്പെട്ടു.
കേസിൽ നിർണായകസാക്ഷികൂടിയായ പെൺകുട്ടികളുടെ സഹോദരനെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുമ്പോൾ രണ്ടുപ്രാവശ്യം ആക്രമിക്കാൻ ശ്രമിച്ചു. പൊലീസിനും കൂട്ടാളികൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും ഫോറം ആവശ്യപ്പെട്ടു.