hari-raj

കൊച്ചി: സ്വർണക്കടത്തുകേസിൽ കാർഗോ ക്ളിയറിംഗ് ഏജൻന്റ്സ് അസാേസിയേഷൻ സംഘടനാ നേതാവ് ഹരിരാജിനെ കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം വീണ്ടും ചോദ്യംചെയ്‌തു. തിരുവനന്തപുരം വിമാനത്താവളത്തിൽ ബാഗേജ് തടഞ്ഞതറിഞ്ഞ് ഹരിരാജ് കസ്‌റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചുവെന്നാണ് ആരോപണം. ഇക്കാര്യത്തിൽ ഇയാളെ നേരത്തെ ചോദ്യംചെയ്‌തിരുന്നു. എന്നാൽ, മൊഴിയിൽ പൊരുത്തക്കേടുകളുള്ളതിനാൽ വീണ്ടും ചോദ്യംചെയ്യുകയായിരുന്നു.