കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സൗജന്യ ഔഷധകഞ്ഞി വിതരണം ഡോ. സരിതാ മഹേഷ് കോളാപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി. എസ്.മോഹൻദാസ്, ആശാ കലേഷ്, കെ.ജി.സുരേന്ദ്രൻ, മിനി.കെ.നായർ, സെക്രട്ടറി എം.എൻ.ലാജി, ടി.സി.മായ എന്നിവർ പങ്കെടുത്തു. പച്ചനെല്ലു കുത്തിയ അരിയിൽ ഞവര, ആശാളി, ഉലുവ, ജീരകം, തേങ്ങ, നെയ്യ്, ഇന്തുപ്പ് എന്നിവയോടൊപ്പം പരിസര പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച 18 ഇനം പച്ചമരുന്നുകളും ചേർത്താണ് കഞ്ഞി തയാറാക്കിയിരിക്കുന്നത്.