കൊച്ചി: ബി.ജെ.പി എറണാകുളം ജില്ലാ എക്‌സ് സർവീസ്‌മെൻ സെല്ലിന്റെ നേതൃത്വത്തിൽ ഇടപ്പിള്ളി സെന്റ് പയസ് സ്‌കൂളിലെ വിദ്യാർത്ഥിനി നേഹക്ക് മൊബൈൽഫോൺ നൽകി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. ഷൈജു ഫോൺ കൈമാറി.
സെൽ ജില്ലാ കൺവീനർ വി.ജി. പ്രസാദ്, സഹ കൺവീനർ പി. സുധീർകുമാർ, റിട്ട. നേവി എൻജിനീയർ എസ്.എ. കുമാർ, ബി.ജെ.പി ജില്ലാസമിതിഅംഗം സി.എ. സജീവൻ തുടങ്ങിയവർ പങ്കെടുത്തു.