പിറവം: പാലച്ചുവട് ആയുർവേദ ആശുപത്രിയിൽ നഗരസഭ തുടങ്ങിയ കൊവിഡ് ഫസ്റ്റ് ലെെൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ജില്ലാ കളക്ടർ എസ്. സുഹാസ് സ്വരൂപിച്ച 100 കട്ടിലും 70 കിടക്കളും നഗരസഭയ്ക്ക് കെെമാറി. ചെയർമാൻ സാബു കെ.ജേക്കബ് കളക്ടറിൽ നിന്ന് ഇവ ഏറ്റുവാങ്ങി . വെെസ് ചെയർപേഴ്സൺ അന്നമ്മ ഡോമി, ഡോ.ദീപ മനോജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.