കൊച്ചി: കേന്ദ്ര തൊഴിൽ നിയമ ഭേദഗതിയുടെ ഭാഗമായി പാർലമെന്റ് പാസാക്കിയ വേജ് കോഡിന്റെ നിർവഹണ ചട്ടങ്ങളുടെ കരടുരേഖ ചർച്ചചെയ്യുന്നതിന് ഇന്ന് വൈകിട്ട് മൂന്നിന് ട്രേഡ് യൂണിയൻ പ്രതിനിധികളുടെ ഓൺലൈൻ സമ്മേളനം നടത്തും. തമ്പാൻ തോമസ് ഫൗണ്ടേഷൻ ഫോർ സോഷ്യലിസം ആൻഡ് ലേബർ എംപവർമെന്റിന്റെ ആഭിമുഖ്യത്തിലാണ് സമ്മേളനം.
കരട് രേഖയിൻ മേലുള്ള റിപ്പോർട്ട് തമ്പാൻ തോമസ് അവതരിപ്പിക്കും. എളമരം കരീം എം.പി (സി.ഐ.ടി.യു ), എൻ.കെ. പ്രേമചന്ദ്രൻ എം.പി, ആർ. ചന്ദ്രശേഖരൻ (ഐ.എൻ.ടി.യു.സി), സജി നാരായണൻ (ബി.എം.എസ്), കെ.പി .രാജേന്ദ്രൻ (എ.ഐ.ടി.യു.സി), സി.പി. ജോൺ, സോണിയ ജോർജ് എന്നിവർ പങ്കെടുക്കും.