കൊച്ചി: കൊവിഡ് മൂലം പ്രതിസന്ധിയിലായ ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് സർക്കാരുകളുടെയും വിവിധ സംഘടനകളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് സംസ്ഥാന വ്യവസായ വാണിജ്യ സെക്രട്ടറി എ .പി. എം .മുഹമ്മദ്ഹനീഷ് പറഞ്ഞു. എം.എസ്.എം.ഇകളുടെ ശാക്തീകരണ പദ്ധതി സംബന്ധിച്ച് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡയറക്ടർ ഇൻ ചാർജ് എം.പളനിവേൽ, ജെം പോർട്ടലിൽ ബിസിനസ് ഫെസിലിറ്റേറ്റർ മനീഷ് മോഹൻ, റിസീവബിൾസ് എക്‌സ്‌ചേഞ്ച് ഒഫ് ഇന്ത്യ ലിമിറ്റഡ് സി.എഫ്.ഒ കൈലാഷ്‌കുമാർ വറോഡിയ, എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ മൃഗേന്ദ്രലാൽദാസ്, സിഡ്ബി ജനറൽ മാനേജർ ചിത്രാ കാർത്തിക് അലൈ, ഓപ്പൺ നിയോബാങ്ക് കോ ഫൗണ്ടർ ഡീന ജേക്കബ്, ഫിക്കി കോ ചെയർമാൻ ദീപക് എൽ അസ്വാനി, കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് എം .ഖാലിദ്, ഫിക്കി കേരള ഹെഡ് സാവിയോമാത്യു എന്നിവർ സംസാരിച്ചു.