vinayak
പ്ളസ് ടു ഉന്നതവിജയം നേടിയ വിനായക് എം. മാലിലിന് കേന്ദ്ര സാമൂഹിക ബോർഡ് അംഗവും മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പത്മജ എസ്. മേനോൻ ഉപഹാരം സമർപ്പിക്കുന്നു. സി.എം. മോഹനൻ, എം.എസ്. ബിജു, വി.സി. അയ്യപ്പൻകുട്ടി, രേഖ പ്രഭാത് എന്നിവർ സമീപം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മൻകീ ബാത്തിലൂടെ സംവദിച്ച സി.ബി.എസ്.ഇ പ്ളസ് ടു കൊമേഴ്സ് പരീക്ഷയിൽ പട്ടികജാതി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ വിനായക് എം. മാലിലിനെ കേന്ദ്ര സാമൂഹിക ക്ഷേമ ബോർഡ് അംഗവും മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പത്മജ എസ്. മേനോൻ അഭിന്ദിച്ചു.

മൂവാറ്റുപുഴ മടക്കത്താനം മണിയന്തടം കോളനിയിലെ വീട്ടിലെത്തി ഉപഹാരം സമ്മാനിച്ചു. പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സി.എം. മോഹനൻ, ബി.ജെ.പി ജില്ലാ സമിതി അംഗം എ.എസ് ബിജു, പട്ടികജാതി മോർച്ച ജില്ല കമ്മറ്റി അംഗം വി.സി. അയ്യപ്പൻകുട്ടി, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് രേഖ പ്രഭാത് എന്നിവരും പങ്കെടുത്തു.