കോലഞ്ചേരി: കടൽക്ഷോഭവും കൊവിഡ് വ്യാപനവും മൂലം അവശതയനുഭവിക്കുന്ന ചെല്ലാനം നിവാസികൾക്ക് ബി.ജെ.പി കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ കൈത്താങ്ങ്. മണ്ഡലത്തിന്റെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള ഉത്പന്ന ശേഖരണത്തിന്റെ ഉദ്ഘാടനം പട്ടിമറ്റം ആർ.എസ്.എസ് കാര്യാലയത്തിൽ തിരുവാണിയൂർ പഞ്ചായത്ത് സമിതി അദ്ധ്യക്ഷൻ വിനയൻ വാത്യാത്തിൽ നിന്ന് മുതിർന്ന കാര്യകർത്താവ് രാജപ്പൻ ഏറ്റുവാങ്ങി. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.കെ. ഷിബു, തിരുവാണിയൂർ പഞ്ചായത്ത് സമിതി സെകട്ടറി കെ.ആർ. അരുൺകുമാർ, രൂപേഷ് മേനോൻ തുടങ്ങിയവർ സംബന്ധിച്ചു.