ആലുവ: മൂന്നാഴ്ച്ചയിലേറെയായി കണ്ടെയ്ൻമെന്റ് സോണിലായ ആലുവ നിയോജക മണ്ഡലത്തിലെ കുടുംബങ്ങൾക്കും കച്ചവടക്കാർക്കുമായി പ്രത്യേക പാക്കേജ് വേണമെന്ന നിവേദനം അടിയന്തര നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചതായി അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.
പ്രിൻസിപ്പൽ സെക്രട്ടറി , പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫെർസ് ഡിപ്പാർട്‌മെൻറ്, അഡിഷണൽ ചീഫ് സെക്രട്ടറി, ഫിനാൻസ് ഡിപ്പാർട്‌മെന്റ് സെക്രട്ടറി, ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് ഡിപ്പാർട്‌മെന്റ്, എറണാകുളം ജില്ലാ കളക്ടർക്കാണ് മുഖ്യമന്ത്രി കത്ത് കൈമാറിയത്. ആലുവ നഗരസഭയും മറ്റ് പഞ്ചായത്തുകളും കണ്ടെയ്ൻമെന്റ് സോണിലായതിനാൽ ജനങ്ങൾ കടുത്ത സാമ്പത്തീക ദുരിതത്തിലാണ്. ഇതിന് പരിഹാരമായി ഒരു പക്കേജ് ഉണ്ടാക്കണമെന്ന് അഭ്യർത്ഥിച്ചാണ് മുഖ്യമന്ത്രിക്ക് അൻവർ സാദത്ത് എം.എൽ.എ കത്ത് നൽകിയിരുന്നത്.