ആലുവ: കർഫ്യൂ നിയമങ്ങൾ ലംഘിച്ചതിന് ആലുവ ക്ലസ്റ്റർ മേഖലയിൽ പൊലീസ് 17 കേസുകൾ. 10 പേർ അറസ്റ്റിലായി. അഞ്ച് വാഹനങ്ങളും പിടിച്ചെടുത്തു. ലോക്ക് ഡൗൺ ലംഘനങ്ങളുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിലെ മറ്റു ഭാഗങ്ങളിൽ 19 കേസുകളെടുത്തു. ആറ് വാഹനങ്ങൾ കണ്ടുകെട്ടി. മാസ്‌ക് ധരിക്കാത്തതിന് 27പേർക്കെതിരെയും കേസെടുത്തു.