കൊച്ചി : കൊവിഡിന്റെ പേരിൽ സപ്ലൈകോയിൽ ഇ-ടെൻഡർ നടപടി ഒഴിവാക്കാനുള്ള നീക്കം കമ്മിഷൻ ലക്ഷ്യമിട്ടാണെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആരോപിച്ചു. അഞ്ചുലക്ഷം രൂപയ്ക്ക് മുകളിലുള്ള ഉത്പന്നങ്ങൾക്ക് ഇ-ടെൻഡർ വേണമെന്ന സ്റ്റോർ പർച്ചേസ് നിബന്ധന കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ ലഘൂകരിച്ചെന്ന പേരിലാണ് നടപടിയെന്ന് അദ്ദേഹം ആരോപിച്ചു.