കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിലെ വിരിപ്പ് സീസൺ നെൽകൃഷി ചെയ്തിട്ടുള്ള കർഷകർ നിർദ്ദിഷ്ട ഫോറത്തിൽ തന്നാണ്ട് കരം അടച്ച രസീത്, ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് എന്നിവയുടെ കോപ്പി സഹിതം മൂന്ന് സെറ്റ് അപേക്ഷ പാടശേഖര സമിതി പ്രതിനിധികളുടെ കൈവശമോ, കൃഷി ഭവനിലോ 5 നകം നൽകണം.സെന്റിന് ഒരു രൂപ നിരക്കിൽ ഇൻഷ്വറൻസ് തുക അപേക്ഷയോടൊപ്പം ഏൽപ്പിക്കേണ്ടതാണ്.3 വർഷത്തിലധികം മറ്റ് കാർഷിക ജോലികൾ ചെയ്യാതെ, തരിശായി കിടന്നിരുന്ന പുരയിടങ്ങളിൽ പച്ചക്കറി കൃഷി ചെയ്തിട്ടുള്ള കർഷകർ നിർദ്ദിഷ്ട ഫോറത്തിൽ തന്നാണ്ട് കരം അടച്ച രസീത്, ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് എന്നിവയുടെ ഓരോ കോപ്പികൾ വീതം ഒരു സെറ്റ് അപേക്ഷ കൃഷിഭവനിൽ എത്തിക്കണം. ഇതോടൊപ്പം കൃഷി സ്ഥലം ഒരുക്കും മുമ്പുള്ള ഫോട്ടോയും നിർബന്ധമായും നൽകണം